Breaking News

ഉദുമ ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അദ്ധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. പ്ലസ്ടു പാസായവർക്ക്  പ്രായപരിധി ഇല്ലാതെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.  www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ന് വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0467 2236347, 9847677549

No comments