Breaking News

' മികച്ച സിനിമകൾ സാധാരണക്കാരിലേക്കും' 'സിൽവർ സ്ക്രീൻ' കൂട്ടായ്മ ഉദ്ഘാടനവും ആദ്യ പ്രദർശനവും നാളെ വൈകിട്ട് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട് : അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ലോകോത്തര സിനിമകൾ കാണാൻ ഇനി ഇതര ജില്ലകളിലെ ചലച്ചിത്ര മേളകളിലേക്ക് വണ്ടി പിടിക്കണമെന്നില്ല.

ഇതിനായി കാസറഗോഡ് ജില്ലയിലും വെള്ളിത്തിരയൊരുങ്ങുകയാണ്. ഒരുപറ്റം സഹൃദയരുടെ കൂട്ടായ്മയായ 'നമ്മള് കാഞ്ഞങ്ങാട്' ആണ് പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹകരണത്തോടെ "സിൽവർ സ്ക്രീൻ" എന്ന പേരിൽ ചലച്ചിത്ര പ്രദർശന - ആസ്വാദക കൂടായ്മയ്ക്ക് രൂപം കൊടുക്കുന്നത്. ഉപാധികളില്ലാതെ നല്ല സിനിമകൾ കാണുകയും കാണിക്കുകയുമാണ് സിൽവർ സ്ക്രീനിൻ്റെ ലക്ഷ്യം. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിക്കും ടൗൺഹാളിനും സമീപത്തെ യു.ബി.എം.സി സ്കൂൾ ഹാൾ ആയിരിക്കും സ്ഥിരംവേദി.  

ഓരോ മാസവും ഓരോ സിനിമ എന്നതാണ് ആദ്യ ലക്ഷ്യം. സിൽവർ സ്ക്രീൻ രൂപീകരണ ഉദ്ഘാടനവും ആദ്യ പ്രദർശനവും മെയ് 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് യുബിഎംസി സ്കൂൾ ഹാളിൽ നടക്കും. ചലച്ചിത്രകാരൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. 85-ാം വയസിലും സിനിമാ അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന തമ്പായി അമ്മ മോനാച്ചയെ ആദരിക്കും. ചടങ്ങിൽ സിൽവർ സ്‌ക്രീനിന്റെ ലോഗോ പ്രകാശനവും ഉണ്ടാകും. 'ദ ഫസ്റ്റ് ഗ്രേഡർ' എന്ന ചിത്രത്തിന്റെ പ്രദർശനവും തുടർന്നുണ്ടാകും. പ്രവേശനം സൗജന്യമാണ്.

No comments