Breaking News

രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന കരിന്തളം പ്രദേശത്ത് പ്രിയദർശിനി ജനശ്രി സുസ്ഥിര വികസന മിഷൻ കുടിവെള്ള വിതരണം ആരംഭിച്ചു

വെള്ളരിക്കുണ്ട് : രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന കരിന്തളം പ്രദേശത്ത് വാർഡ് മെമ്പർ ഉമേശൻ വേളൂരിന്റെ നേതൃത്വത്തിൻ നടന്നു വരുന്ന കുടിവെളള വിതരണത്തിൽ സഹകരിച്ചു കൊണ്ട്കരിന്തളം പ്രിയദർശിനി ജനശ്രി സുസ്ഥിര വികസന മിഷൻ കുടിവെള്ള വിതരണം ഏറ്റെടുത്തു നടത്തി. ജനശ്രി കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പർ പി.പവിത്രൻ ഉൽഘാടനം ചെയ്തു. ജനശ്രിയൂണിറ്റ് ചെയർമാൻ ലൈല മോഹനൻ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി ജോമോൾസുമേഷ് സ്വാഗതം പറഞ്ഞു ഏ.വി രാജൻ ,ശ്രീ മണി, കെ.സുധാകരൻ എന്നിവർ സംബന്ധിച്ചു.

No comments