Breaking News

ശക്തമായ മഴയിൽ വരക്കാട് പറമ്പ റോഡിൽ ചീർക്കയത്ത് റോഡ് തകർന്നു


പുങ്ങംചാൽ : വരക്കാട് പറമ്പറോഡിലെ ചീർക്കയംപാലത്തിന് സമീപം റോഡിന്റെ അരികുകൾ കനത്ത മഴയയിൽ ഇടിഞ്ഞു..നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് രണ്ട് വർഷം മുൻപ് ആണ് മെക്കാഡം ടാറിങ്  നടത്തിയത്.

റോഡിന്റെ ഇരു വശങ്ങളും കെട്ടിയതിൽ അപാകത ഉണ്ടായിരുന്നു . മണ്ണിട്ട് ഉയർത്തിയ റോഡിന്റെ സൈഡ് ഭിത്തി പൂർണ്ണമായും കോൺക്രീറ്റിൽ ആയിരുന്നു നിർമ്മിക്കേണ്ടത്. എന്നാൽ കാരാറുകാരൻ്റെ പിടിപ്പുകേടുകൊണ്ട് ആദ്യ മഴയിൽ തന്നെ റോഡ് തകർന്നതായി നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലം ശക്തി പ്രാപിക്കാനിരിക്കെ തന്നെ വരക്കാട് പറമ്പ റോഡിൽ ചീർക്കയത്ത് റോഡ് സൈഡ് തകർന്നത് നിർമ്മാണംത്തിലെ അപാകതയാണെന്നും വരക്കാട്മുതൽ പറമ്പ വരെയുള്ള റോഡിലെ സുരക്ഷ ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം...

No comments