ചീഞ്ഞമത്സ്യം വില്പന നടത്തിയെന്നാരോപിച്ചു മത്സ്യവില്പനക്കാരനെ ആക്രമിച്ചതായി പരാതി ; മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : ചീഞ്ഞമത്സ്യം വില്പന നടത്തിയെന്നാരോപിച്ചു മത്സ്യവില്പനക്കാരനെ ആക്രമിച്ചതായി പരാതിയിൽ മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
വെള്ളരിക്കുണ്ട് ടൗണിൽ ബസ്സ്റ്റാൻഡ് പരിസരത്ത് മത്സ്യ വില്പന നടത്തുകയായിരുന്ന പരപ്പ മുണ്ടത്തടം സ്വദേശി സതീഷ് ബാബു (24) നെ മർദിച്ചുവെന്ന പരാതിയിൻമേൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തത്. സംഭവത്തിന് കാരണം ചീഞ്ഞ മത്സ്യമാണെന്ന് പറഞ്ഞു വാങ്ങാൻ വരുന്നവരെ പിന്തിരിപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് മർദ്ദനം എന്നും പരാതിയിൽ പറയുന്നു. മുൻപ് വെള്ളരിക്കുണ്ട് ചീഞ്ഞ മത്സ്യം വിറ്റ മീൻകട നാട്ടുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് അടപ്പിച്ചിരുന്നു.
No comments