Breaking News

അയൽക്കാരന്റെ കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ വീണ് മ രിച്ചു


കാസർകോട്: അയൽക്കാരന്റെ കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നെട്ടണിഗെയിലെ സുന്ദരന്റെ മകൻ സതീശനാണ് (30) മരിച്ചത്. അയൽവാസിയുടെ കോഴി അയാളുടെ ആഴമുള്ള കിണറ്റിൽ വീണിരുന്നു. കോഴിയെ രക്ഷിക്കാൻ ഇന്നലെ സന്ധ്യക്ക് സതീശൻ കയർ കെട്ടി കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഇറങ്ങുന്നതിനിടയി ൽ കയർ പൊട്ടി കിണറ്റിൽ വീ ണ സതീശൻ മരിച്ചു.

No comments