Breaking News

ജില്ലാതല കുടുംബശ്രീ കലോത്സവത്തിൽ മിമിക്രി,മോണോആക്ട് എന്നിവയിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനം നേടി സരിത ശിവൻ


കാസർകോട് : കുടുംബശ്രീ അരങ്ങ് സർഗോത്സവം 2024 ഉദുമയിൽ വെച്ച് നടന്ന ജില്ലാതല മത്സരത്തിൽ മിമിക്രി,മോണോആക്ട് എന്നിവയിൽ തുടർച്ചയായി 5വർഷം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സരിത ശിവൻ.

ഫ്ലവർസ് കോമഡി ഉത്സവം , മഴവിൽ മനോരമ ഉടൻ പണം, ബമ്പർ ചിരി ആഘോഷം , അമൃത ചാനൽ കോമഡി മാസ്റ്റേഴ്സ് എന്നീ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 3 മക്കൾ, വർഷ, ശിവാനി, നയോമിക. ഭർത്താവ് ശിവൻ. മക്കൾ മിമിക്രി രംഗത്ത് സജീവമാണ്. സ്കൂൾ തലത്തിൽ സംസ്ഥാന കലോത്സവത്തിന് ഏ ഗ്രേഡ് വർഷക്ക് ലഭിച്ചിട്ടുണ്ട്. ബോവിക്കാനം മല്ലം സ്വദേശിയാണ്.

No comments