Breaking News

അരയി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 14കാരന്‍ മുങ്ങി മരിച്ചു


കാഞ്ഞങ്ങാട്: അരയി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ 14കാരന്‍ മുങ്ങി മരിച്ചു. അരയി വട്ടത്തൊട്ടേ അബ്ദുല്ലയുടെ മകന്‍ സീനാനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.നീന്തലറിയാത്ത സിനാന്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ സിനാനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തൃക്കരിപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ത്തിക പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുകയാണ് സിനാന്‍ അപകടത്തില്‍പ്പെട്ടത്.



No comments