Breaking News

കരിന്തളം അണ്ടോളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട നായാട്ട് സംഘം ഇറച്ചിയും കള്ളത്തോക്കും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു

നീലേശ്വരം :കുടുക്കിൽ കുടുങ്ങിയ കാട്ട് പന്നിയെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് നിന്നും കള്ളത്തോക്കും ഇറച്ചിയും പിടികൂടി. കരിന്തളം അണ്ടോളിലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്നാണ് ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോനക്കിറങ്ങിയത് .ഉദ്യോഗസ്ഥരെ കണ്ട് കുറച്ച് പേർ ശബ്ദമുണ്ടാക്കി ഓടി. പിന്നാലെ ഉദ്യോഗസ്ഥർ ഓടിയെങ്കിലും പിടികൂടാനായില്ല. പരിശോധനയിൽ സ്ഥലത്ത് നിന്നും ലൈസൻസില്ലാത്ത തോക്കും പന്നിയിറച്ചിയും കണ്ടെത്തുകയായിരുന്നു. വാഴയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. തോക്കും ഇറച്ചിയും കസ്റ്റഡിയിലെടുത്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.

No comments