Breaking News

ആദൂർ എ എസ് ഐ സഞ്ചരിച്ച കാർ കാട്ട്പോത്ത് ഇടിച്ച് തകർത്തു ബോവിക്കാനം - ഇരിയണ്ണി റോഡിലാണ് സംഭവം


ഇരിയണ്ണി : ഇരിയണ്ണി റോഡിന് കുറുകെ ഓടിയ കാട്ടുപോത്ത് ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഒരു ഭാഗം തകര്‍ന്നു ആദൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുന്നാട്ടെ രാജന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത് .ഇന്ന് പുലര്‍ച്ചെ ബോവിക്കാനം - ഇരിയണ്ണിറോഡില്‍ ചിപ്‌ളിക്കയയിലാണ് അപകടം ഉണ്ടായത്  ബാംഗ്ലൂരില്‍ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ കാറുമായി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു രാജന്‍ . ബോവിക്കാനം ഇരിയണ്ണി റോഡില്‍  രാത്രികാലങ്ങളില്‍ കാട്ടുപോത്ത് ശല്യം രൂക്ഷമാണ് .കാട്ടാനകളും കാട്ടുപന്നികളും ഇവിടെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു

No comments