Breaking News

മാലോം സ്വദേശിയുടെ ചികിത്സക്കായി ശ്രീമുത്തപ്പൻ ബസ് കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി


വെള്ളരിക്കുണ്ട്: മാലോം സ്വദേശിയായ പി പി ഷാജിയുടെ തലയിലെ ട്യൂമർ ഓപ്പറേഷന് വേണ്ടി കൊന്നക്കാട് - കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീമുത്തപ്പൻ ബസ് നടത്തിയ കാരുണ്യ യാത്രയിൽ ലഭിച്ച 46000 രൂപാ ബസ് ജീവനക്കാരായ അപ്പു പുങ്ങംചാൽ യദു അടുക്കം എന്നിവർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ രാജു കട്ടക്കയത്തിന് കൈമാറി. ശ്രീനി നാട്ടക്കല്ലിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ മുത്തപ്പൻ ബസ് ഇതിന് മുമ്പും ജീവകാരുണ്യ പ്രവർത്തനത്തിനായി സർവ്വീസ് നടത്തിയിട്ടുണ്ട്.

No comments