Breaking News

യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ഇംഗ്ലീഷിന് ഒന്നാം റാങ്ക് നേടിയ ഡെൽമ ജോൺസൻ നാലാം റാങ്ക് നേടിയ തെരേസ ബാബു എന്നിവരെ അനുമോദിച്ചു. 

വെള്ളരിക്കുണ്ട് വ്യാപര ഭവനിൽ വച്ച് നടന്ന യോഗം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ മുഖ്യാദിതിയായ യോഗത്തിന് 

മണ്ഡലം പ്രസിഡന്റ് ലിബിൻ ആലപ്പാട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ്,പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷോബി ജോസഫ്,ബളാൽ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ്‌ നേടിയകാല,യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാരായ രതീഷ് കാട്ടുമാടം,വിനോദ് കപ്പിത്താൻ,സിജോ അമ്പാട്ട്,മാർട്ടിൻ ജോർജ്, ഷിബിൻ ഉപ്പിലിക്കൈ, അജിത്‌ പൂടംകല്ല്, വിനീത് എച്ച് ആർ,എന്നിവർ സംസാരിച്ചു.  ഷോമി മാത്യു സ്വാഗതവും ലിറ്റൊ കള്ളികാട്ട്  നന്ദിയും പറഞ്ഞു.

No comments