Breaking News

നീലേശ്വരം സ്വദേശിയായ വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്


നാടകരംഗത്തെ അതികായനായ വി.ശശിക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്. നീലേശ്വരം സ്വദേശിയായ അദ്ദേഹം ഏകലവ്യന്‍ എന്ന നാടകത്തിലൂടെയാണ് സംവിധായകന്റെ വേഷം അണിയുന്നത്. പിന്നീടങ്ങോട്ട് മാറ്റി വച്ച തലകള്‍, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ മരമീടന്‍, പാക്കനാര്‍ സൂക്തം, മാനസാന്തരത്തിന്റെ ബാക്കിപത്രം, കൂകി പായും തീവണ്ടി, ബൊളിവിയ, ശ്വാസം, പെണ്‍വിളക്ക്, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


No comments