Breaking News

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് റാലി നീലേശ്വരത്ത് ഒരുക്കങ്ങൾ തുടങ്ങി


ആർമി റിക്രൂട്ട്മെൻ്റ് റാലി ജൂലൈ 18 മുതൽ 25 വരെ നീലേശ്വരം ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നടക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 3500 ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെൻ്റിൽ പങ്കെടുക്കും ഒരു ദിവസം 800 പേർ വീതം റാലിയി കായികക്ഷമത പരിശോധനയ്ക്ക് വിധേയരാകും.
കഴിഞ്ഞ ഏപ്രിലിൽ നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെൻ്റ് റാലിയിൽ പങ്കെടുക്കുന്നത്. കായികക്ഷമത പരിശോധനയാണ് പ്രധാനമായി നടത്തുന്നത് പത്തു വർഷത്തിനു ശേഷമാണ് ജില്ലയിൽ ആർമി റിക്രൂട്ട്മെൻ്റ് റാലി നടത്തുന്നത് റാലി വിജയിപ്പിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപന സമിതിയോഗം കളക്ടറേറ്റിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ നടന്നു. ഉത്തര മേഖല ആർമിറിക്രൂട്ട്മെൻ്റ് ചുമതല വഹിക്കുന്ന കേണൽ പ്രഭാകർ സബ്കളക്ടർ സൂഫിയാൻ അഹമ്മദ് വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു സബ്കളക്ടർ സൂഫിയാൻ അഹമ്മദിനെ പരിപാടിയുടെ നോഡൽ ഓഫീസറായി തീരുമാനിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തി നീലേശ്വരം നഗരസഭ ജല അതോറിറ്റിയുടെ സഹായത്തോടെ കുടിവെള്ളം ലഭ്യമാക്കും കുടുംബശ്രീ ആവശ്യമായ ഭക്ഷണം ഒരുക്കും’ നിലേശ്വരം താലൂക്ക് ആശുപത്രി വൈദ്യസഹായം ലഭ്യമാക്കും.പടന്നക്കാട് കാർഷിക സർവകലാശാലയിൽ സേനാംഗങ്ങൾക്കുള്ള താമസ സൗകര്യമൊരുക്കുന്നതിനും തീരുമാനിച്ചു

No comments