Breaking News

സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി


നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. അജാനൂർ വെള്ളിക്കോത്ത് അഷറഫിന്റെ മകൻ അഫ്സൽ 20നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ കോട്ടച്ചേരി കണ്ണൻസ് ടെക്സ്ടൈൽസിനു മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ടു തെന്നിമറിഞ്ഞ സ്കൂട്ടിയയിൽനിന്നും റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ ആശുപത്രി പ്രവേശിപ്പിച്ചു അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു

No comments