Breaking News

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് കോളേജിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു


വെള്ളരിക്കുണ്ട് : കണ്ണൂർ സർവ്വകലാശാല പരീക്ഷയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നും  നാലും റാങ്കുകൾ കരസ്ഥമാക്കിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജിലെ ഡെൽമ ജോൺസൺ, തെരേസ ബാബു എന്നീ വിദ്യാർത്ഥികളെ കോളേജ് മാനേജ്മെൻറ് നേതൃത്വത്തിൽ അനുമോദിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ജോസ് ജോ ഒഴുകയിൽ, ഫാ. അഖിൽ മുക്കുഴി, റോയിച്ചൻ ജോസഫ് , ഫാദർ വിപിൻ വെമ്മേനികട്ടയിൽ , കോളേജ് ചെയർമാൻ തോമസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിസ്.മേരിക്കുട്ടി അലക്സ് സ്വാഗതവും പ്രൊഫസർ ധന്യ മാത്യു നന്ദിയും പറഞ്ഞു. റാങ്ക് ജേതാക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ മൂന്നുവർഷം സെൻറ് ജൂഡ്സ് കോളേജിന്റെ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ഫാദർ അഖിൽ മുക്കുഴിക്ക് യാത്രയയപ്പും നൽകി

No comments