Breaking News

വ്യത്യസ്ത പരീക്ഷകളിൽ നേട്ടവുമായി സഹോദരികൾ നാടിന്റെ അഭിമാനമായി




എഴുതിയമൂന്ന് വ്യത്യസ്ഥ പരീക്ഷകളിൽ വിജയം കൊയ്ത് സഹോദരിമാർ തീരദേശ ഗ്രാമത്തിന് അഭിമാനമായി.കാഞ്ഞങ്ങാട് കൊളവയലിലെ സമദ് മൗവ്വലിന്റെയും വി കെ ഹമീദയുടെയും മക്കളും അജാനൂർ ഇഖ്ബാൽ സ്‌കൂളിലെ വിദ്യാർത്ഥികളുമായ സന സമദ്,ഹിബ സമദ്,ഹാബിദ പർവീൺ എന്നിവരാണ് ഈ കൊച്ചു മിടുക്കികൾ.

ഒമ്പതാം തരം വിദ്യാർത്ഥിനി സന സമദ് നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് നേടിയപ്പോൾ ഹിബ സമദ് പത്താം തരം പരീക്ഷയിൽ ഫുൾ എ പ്ലസും ഹാബിദ പർവീൺ പ്ലസ് ടു സയൻസ് പരീക്ഷയിൽ ഫുൾ പ്ലസ് നേടിയാണ് നാടിന്റെയും സ്കൂളിന്റെയും അഭിമാനങ്ങളായത്. സ്കൂളിലെ അധ്യാപകരുടെ മികച്ച ശിക്ഷണവും ചിട്ടയായ പഠനവുമാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് ഈ സഹോദരിമാർ അഭിമാനത്തോടെ പറയുന്നു. എൽ എസ് എസ്സ് സ്കോളർഷിപ്പ് , യു എസ് എസ് സ്കോളർഷിപ്പ് എന്നിവ നേടുകയും കഴിഞ്ഞ വർഷം ബേക്കൽ സബ് ജില്ലാ സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്ത മിടുക്കിയാണ് സന സമദ്.

No comments