Breaking News

ശ്രേയസ് ചെറുപുഴ യൂണിറ്റ് പരിസ്ഥിതി ദിനത്തിൽ കമ്പലൂർ ബെഡൂർ വനപാതയിൽ കാടറിയാൻ യാത്ര സംഘടിപ്പിച്ചു


ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 5 മുതല്‍ 30 വരെ പരിസ്ഥിതി സംരക്ഷണ മാസമായി ആചരിക്കുന്നു. പരിപാടിക്ക് തുടക്കം കുറിച്ച് വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍ റിസര്‍വ് വനമേഖലയിലൂടെ കടന്നുപോകുന്ന വനപാതയിലൂടെ കാടറിയാന്‍ എന്ന പേരില്‍ ശ്രേയസ് അംഗങ്ങള്‍ യാത്രനടത്തി. തുടര്‍ന്ന് കമ്പല്ലൂരില്‍ പരിസ്ഥിതി ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ജെ. ജിജി ഉദ്ഘാടനം ചെയ്തു. ശ്രേയസ് കോഡിനേറ്റര്‍ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജി തച്ചനംകോട്ട്, ഭാരവാഹികളായ വിലാസിനി ചന്ദ്രന്‍, ജെയിംസ് ഇടപ്പള്ളില്‍, ത്രേസ്യാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അഗസ്റ്റിന്‍ ജോസഫ് ക്ലാസെടുത്തു. 


No comments