Breaking News

ബളാൽ പഞ്ചായത്തിൽ ഫല സമൃദ്ധ വിദ്യാലയം പദ്ധതിക്ക് തുടക്കമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ബളാൽ ഗ്രാമപഞ്ചായത്തിന്റെയും  ഹരിതം വെള്ളരിക്കുണ്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫല സമൃദ്ധ വിദ്യാലയം പദ്ധതിക്ക് തുടക്കമായി.

പരിസ്ഥിതി ദിനത്തിൽ വെള്ളരിക്കുണ്ട് വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്   എം. ലക്ഷ്മി സ്കൂൾ മുറ്റത്ത്‌   ഫല വൃക്ഷതൈകൾ നട്ടു കൊണ്ട്  പദ്ധതി ഉത്ഘാടനം ചെയ്തു.

ബളാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന 14 വിദ്യാലയങ്ങളിലാണ് പദ്ധതി നിലവിൽ വരിക. ഇതിനായി 1001 ഫല വൃക്ഷതൈകൾ വിദ്യലയങ്ങൾക് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ചിലവിൽ നൽകും..

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഡോ. ജോൺ സൻ അന്ത്യാങ്കുളം മുഖ്യഅതിഥി ആയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ.രജനി കൃഷ്ണൻ ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി. വാർഡ് മെമ്പർ ബിനു കെ. ആർ. കൃഷി വകുപ്പ് എ. ഡി. എ. ടി. ടി. അരുൺ. ബി. ഡി. ഒ ബിജു കുമാർ.  സിസ്റ്റർ രാജിതാമ്മമാത്യു.   സ്കൂൾ പ്രധാന അധ്യാപിക അന്നമ. കെ. എം. കെ. എം. ഷാജി. പി. ടി. എ. പ്രസിഡന്റ് പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു..

No comments