Breaking News

ഒരു തൈ നടാം നാളേക്ക് വേണ്ടി.. കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയം മഹാത്മ എഡ്യൂക്കേഷൻ ട്രസ്റ്റ് കാലിച്ചാനടുക്കത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമാചരിച്ചു


കാലിച്ചാനടുക്കം: കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയം മഹാത്മ എഡ്യൂക്കേഷൻ ട്രസ്റ്റ് കാലിച്ചാനടുക്കത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം നാളെയ്ക്കായ് എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു

 കാലിച്ചാനടുക്കത്തും പരിസരപ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു 

പരിസ്ഥിതി ദിന സന്ദേശം  നൽകി.  രാവിലെ നടന്ന പരിപാടി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മൊവർ അഡ്വ ഷീജ ഉദ്ഘാടനം നിർവ്വഹിച്ചു പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ മുഖ്യ അതിഥിയായിരുന്നു. വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു മഹാത്മ എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയരക്ടർ രാജൻ വാളൂർ അദ്ധ്യക്ഷനായി  വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ബേബി പുതു പറമ്പിൽ. കെ.പി മോഹനൻ വിൽസൺ മേക്കുന്നേൽ രാജേന്ദ്രൻ എം പത്മനാഭൻ സിബി വിസ്മയ, ലൈബ്രേറിയൻ രതീഷ് കുമാർ കെ എന്നിവർ ആശംസകൾ പറഞ്ഞു വായനശാല സെക്രട്ടറി

എവി മധു പരിസ്ഥിതി സന്ദേശം നൽകി

ബാലവേദി സെക്രട്ടറി ദേവാഞ്ജനസതീഷ് നന്ദി പറഞ്ഞു.

No comments