Breaking News

കല്ലൻചിറ ഖുവ്വത്തുൽ ഇസ്ലാം പ്രീ -പ്രൈമറി സ്കൂൾ പ്രവേശനോത്സവം നടത്തി ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി ഉത്ഘാടനം ചെയ്തു


ബളാൽ : കല്ലൻചിറ ഖുവ്വത്തുൽ ഇസ്ലാം പ്രീ -പ്രൈമറി സ്കൂൾ പ്രവേശനോത്സവം നടത്തി പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശരീഫ് അസ്‌നവി (ഖത്തീബ് കല്ലഞ്ചിറ )നേതൃത്വം നൽകി.   ബഷീർ സി എം  സെക്രട്ടറി ജമാഅത് സ്വാഗതം പറഞ്ഞു .ബഷീർ  വി എം അധ്യക്ഷനായി .

ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം രാധാമണി ഉത്ഘാടനം ചെയ്തു. പുസ്തക വിതരണ ഉദ്ഘാടനം ടി എം  അബ്ദുൾ ഖാദർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ബളാൽ പഞ്ചായത്ത്) നിർവഹിച്ചു .

ആശംസകളുമായി മഹമൂദ് ഉടുമ്പുന്തല (വൈസ് പ്രസിഡന്റ്‌ ) , എൽ കെ  മൊയ്‌ദു (വൈസ് പ്രസിഡന്റ്‌ ) ഹംസ ഹാജി (ട്രഷറർ )

ഹൈദർ (ജോ:സെക്രട്ടറി ) സുനി ജോർജ് (HM K I A L P S കല്ലഞ്ചിറ ) മൈമൂന A(റിട്ട :ടീച്ചർ )  ബഷീർ LK(മുൻ പ്രസിഡന്റ്‌ ) റഷീദ് KP(മുൻ സെക്രട്ടറി )

കരീം ഹാജി (PTA) ഹനീഫ LK(മദ്രസ നിർമ്മാണ കമ്മിറ്റി ) AC ലത്തീഫ് (മുൻ വൈസ് പ്രസിഡന്റ്‌ ) ശാഹുൽ ഹമീദ് മാസ്റ്റർ (മുൻ മാനേജർ ) K യൂസഫ് ഹാജി (മുൻ പ്രസിഡന്റ്‌ ) കരീം Lk (കമ്മിറ്റി മെമ്പർ )  PK ഖാദർ (കമ്മിറ്റി മെമ്പർ ) എന്നിവർ സംസാരിച്ചു .

എൽ കെ  ഖാലിദ് നന്ദി പറഞ്ഞു .

No comments