Breaking News

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു



കാസർകോട്: കാറഡുക്ക അ ഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സഹകരണ സംഘത്തിൽ 4.76കോ ടി രൂപയുടെ ത ട്ടിപ്പ് നടത്തിയ കേസിലെ മുഖ്യന്തൊടി ബാളക്കണ്ടത്തെ രതീഷ് ഇപ്പോഴും ഒളിവിൽ.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബുപാപ്പച്ചന്റെ യും ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമനിക്കിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാപക തെരച്ചിൽ തുടരുന്നതിനിടയിലാണ് മുൻ സിപിഎം നേതാവായ രതീഷ് കാണാമറയത്ത് തുടരുന്നത്. ഇതിനിടയിൽ തട്ടിപ്പ് നടത്തിയ സ്വർണ്ണത്തിൽ 21 പവൻ കൂടി അന്വേഷണ സംഘം വീണ്ട ടുത്തു. കേരള ബാങ്ക് പെരിയ ശാഖയിൽ പണയപ്പെടുത്തിയ 7.34 ലക്ഷം രൂപ വില വരുന്ന 21 പവൻ സ്വർണ്ണമാണ് ഡി വൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അന്വേ ഷണ സംഘം കണ്ടെടുത്തത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽ കു മാറിന്റെ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ സ്വർണ മാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ തട്ടി പ്പ് നടത്തിയ സ്വർണ്ണത്തിൽ 1.6 കിലോ സ്വർണ്ണം അന്വേഷണ സംഘം വീണ്ടെടുത്തു. അതേ സമയം മുഖ്യപ്രതി രതീ ഷും ഇയാളുടെ കൂട്ടാളിയായ കണ്ണൂർ സ്വദേശി ജബ്ബാറും കാ ണാമറയത്ത് തുടരുന്നത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്.

No comments