Breaking News

അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താന്റെ തേരോട്ടം കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ, കാസർകോട്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ


കാഞ്ഞങ്ങാട് : ലോക്സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താന്റെ തേരോട്ടം.കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ, കാസർകോട്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ നേടി. പയ്യന്നൂരിലും കല്യാശേരിയിലും മാത്രമാണ് എൽ.ഡി.എഫ് മുന്നിലുള്ളത്. കല്യാശേരിയിലെ ഭൂരിപക്ഷമാകട്ടെ നേരിയ നിലയിലുള്ളതും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗത്തിലും കൈ വിടാതിരുന്ന കാഞ്ഞങ്ങാട് മണ്ഡലവും ഇക്കുറി എൽ.ഡി.എഫിനെ കൈവിട്ടു. നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ട് നില.

മഞ്ചേശ്വരംനിയോജക മണ്ഡലത്തിൽ

രാജ് മോഹൻ ഉണ്ണിത്താൻ - 73601 എം വി ബാലകൃഷ്ണൻ - 29897 എം എൽ അശ്വിനി -56852

കാസർക്കോട് നിയമസഭാമണ്ഡലം രാജ് മോഹൻ ഉണ്ണിത്താൻ - 73407 എം വി ബാലകൃഷ്ണൻ - 26162 എം എൽ അശ്വിനി - 47032

ഉദുമ

രാജ് മോഹൻ ഉണ്ണിത്താൻ - 72448 എം വി ബാലകൃഷ്ണൻ -60489 എം എൽ അശ്വിനി - 31245

9:52 PM 8

കാഞ്ഞങ്ങാട്

രാജ് മോഹൻ ഉണ്ണിത്താൻ - 69171 എം വി ബാലകൃഷ്ണൻ - 67121 എം എൽ അശ്വിനി - 29301

തൃക്കരിപ്പൂർ

രാജ് മോഹൻ ഉണ്ണിത്താൻ - 75643 എം വി ബാലകൃഷ്ണൻ - 65195 എം എൽ അശ്വിനി - 17085

പയ്യന്നൂർ

രാജ് മോഹൻ ഉണ്ണിത്താൻ - 58184 എം വി ബാലകൃഷ്ണൻ - 71441 എം എൽ അശ്വിനി - 18466

കല്യാശേരി

രാജ് മോഹൻ ഉണ്ണിത്താൻ - 64347 എം വി ബാലകൃഷ്ണൻ - 65405 എം എൽ അശ്വിനി - 17688.


No comments