Breaking News

ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന നടത്തിയ യുവാവിനെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു


ഓട്ടോറിക്ഷയിൽ നാടൻ ചാരായ വില്പന നടത്തിയ യുവാവിനെ ചിറ്റാരിക്കാൽ എസ്ഐ കെ ജി രതീഷും സംഘവും അറസ്റ്റ് ചെയ്തു. തയ്യേനി അത്തിയടുക്കത്തെ  പി സുരേന്ദ്രനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 500 മില്ലിയുടെ നാല് കുപ്പി നാടൻ ചാരായവും മദ്യം വിൽപ്പന നടത്തി ലഭിച്ച 990 രൂപയും പിടിച്ചെടുത്തു. നാടൻ ചാരായ വിൽപ്പനക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് തയ്യലിൽ വച്ചാണ് നാടൻ ചാരായുമായി സുരേന്ദ്രനെ പിടികൂടിയത്

No comments