Breaking News

തുടർച്ചയായി 10 വർഷം ഒരേ ബസിൽ യാത്ര ചെയ്ത് പരപ്പയിലെ പുഷ്പരാജൻ യാത്രക്കാരന് വീട്ടിലെത്തി സ്നേഹോപഹാരം കൈമാറി ബസ് ജീവനക്കാർ


പരപ്പ :  പരപ്പ - കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സി.എം.ബി.എസ് ബസ്സിൽ തുടർച്ചയായി  10 വർഷം നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് യാത്ര ചെയ്ത  പുഷ്പരാജൻ പരപ്പക്ക് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിൻ്റെ വീട്ടിൽ

എത്തി ബസ് ജീവനക്കാർ സ്നേഹോപഹാരം സമർപ്പിച്ചു. സ്വദേശമായ പരപ്പയിൽ നിന്നും ജോലിസ്ഥലമായ നീലേശ്വരത്തേക്കുള്ള യാത്രക്കാണ് പുഷ്പരാജൻ പത്ത് വർഷത്തോളം സി.എം.ബി.എസ് ബസിനെ ആശ്രയിച്ചത്. കഴിഞ്ഞ 47 വർഷമായി പരപ്പ - കാഞ്ഞങ്ങാട് റൂട്ടിൽ മുടക്കമില്ലാതെ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസാണ് സി.എം.ബി.എസ്. 

നീലേശ്വരം പെരോലിലെ പി.സുകുമാരനാണ് ബസിൻ്റെ ഉടമസ്ഥൻ. കണ്ടക്ടർമാരായ ബാലകൃഷ്ണൻ കോളംകുളം, മോഹനൻ, ഡ്രൈവർമാരായ ജോയി, പത്മനാഭൻ ക്ലീനർ രാജൻ എന്നിവർ ചേർന്ന് പുഷ്പരാജൻ്റെ വീട്ടിൽ എത്തിയാണ് സ്നേഹോപഹാരം കൈമാറിയത്. ഇത്രയും കാലയളവിൽ തുടർച്ചയായി തങ്ങളുടെ ബസിൽ യാത്ര ചെയ്യുന്ന ഒരേ ഒരാൾ എന്ന നിലയ്ക്കാണ് വിരമിച്ച ശേഷം പുഷ്പരാജനെ ഉപഹാരം നൽകി ആദരിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഈ കാലയളവിനുള്ളിൽ ബസ് ജീവനക്കാരുമായി ഊഷ്മളമായ സ്നേഹബന്ധം പുഷ്പരാജൻ കാത്തുസൂക്ഷിച്ചു.




എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments