Breaking News

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാനികളില്‍ മൂന്നാമന്‍ പിടിയില്‍


കാറഡുക്ക അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ മൂന്നാമന്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി.നബീലാണ് പിടിയിലായത്. രണ്ട് കോടിയോളം രൂപ നബീലിന്റെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് അരക്കിണര്‍ സ്വദേശി വി നബീലാണ്

സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരന്‍ എന്ന വിവരം കിട്ടിയത്.


No comments