Breaking News

വെള്ളകെട്ടിൽ വീണുമരിച്ച ചീമേനിയിലെ ഇരട്ട സഹോദരങ്ങൾക്ക് നാടിന്റെ അന്ത്യാഞ്ജലി


ചീമേനി കനിയന്തോലിൽ ചെങ്കൽ പണയിലെ വെള്ളകെട്ടിൽ  വീണ് മരിച്ച ഇരട്ട സഹോദരങ്ങൾക്ക് നാടിന്റെ കണ്ണീർ പ്രണാമം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കളിക്കാന്‍ പോയ വിദ്യാര്‍ഥികളെ വൈകുന്നേരം ആയിട്ടും കാണാത്തതിന് തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെ കല്‍പ്പണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരട്ട സഹോദരങ്ങളായ ശ്രീദേവിന്റെയും സുദേവിന്റെയും മൃതദേഹങ്ങൾ അമ്മ വീടായ നീലേശ്വരം കൊയാമ്പുറത്തും ചീമേനി ഹയർ സെക്കന്ററി സ്കൂളിലും പൊതുദർശനത്തിന് വെക്കും. 

No comments