Breaking News

"ഹൈക്കോടതി വിധിക്കെതിരെ ബളാൽ പഞ്ചായത്ത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക": ബി ജെ പി വെള്ളരിക്കുണ്ട് ബൂത്ത് കമ്മറ്റി


വെള്ളരിക്കുണ്ട് : ചെറുപുഴ ഒടയംചാൽ റോഡിലെ വെള്ളരിക്കുണ്ട് സബ് ട്രഷറി ജംഗ്ഷനിലെ കലുങ്ക് പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് ഇട്ടതിന് പിന്നാലെ അതിന് തടസ്സം നിൽക്കുകയും സർവകക്ഷി യോഗം വിളിച്ചു അതിനെ തടയുവാനും ശ്രമിക്കുന്ന ബളാൽ പഞ്ചായത്ത് കോൺഗ്രസ്‌ നിലപാടിനെതിരെ ബി ജെ പി രംഗത്ത്. അതേസമയം കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്ര കമാനം പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായപ്പോൾ ഉടൻ തന്നെ കോൺഗ്രസ്‌ ഭരിക്കുന്ന ബളാൽ പഞ്ചായത്ത്  ഭരണസമിതിയും സെക്രട്ടറിയും 7 ദിവസത്തിനുള്ളിൽ കമാനം പൊളിക്കാൻ ക്ഷേത്രം കമ്മിറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഇത്തരം ഇരട്ടത്താപ്പ് അവസാനിപ്പിക്കണം മെന്നും അനധികൃത കയേറ്റമാണെങ്കിൽ എല്ലാവർ ക്കുമെതിരെ നടപടി എടുക്കണമെന്നും നീതി എല്ലാവർക്കും തുല്യമാണെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ബി ജെ പി വെള്ളരിക്കുണ്ട് 117 ബൂത്ത്‌ കമ്മിറ്റി യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ബൂത്ത്‌ പ്രസിഡന്റ്‌ മോഹൻദാസ് ആധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഉത്തമൻ വെള്ളരിക്കുണ്ട് ബൂത്ത്‌ സെക്രട്ടറി സാജൻ, ശ്രീനിവാസൻ കോട്ടയിൽ എന്നിവർ സംസാരിച്ചു

No comments