Breaking News

ഭക്ഷ്യ സുരക്ഷാ ദിന ഭാഗമായി ചിറ്റാരിക്കാൽ ഗോക്കടവിൽ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ : ഗോക്കടവ് അംഗൻവാടിയുടെയും, ഗോക്കടവ് ഉദയ ആട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിൻ്റെയും നേതൃത്വത്തിൽ ലോകഭക്ഷ്യസുരക്ഷ ദിനത്തിൻ്റെ ഭാഗമായി ഗോകടവിൽ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.  ചെബേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ ഷിജിത്ത് തോമസ് സുരക്ഷിത ഭക്ഷണം ഇപ്പോൾ ആരോഗ്യകരമായ നാളെ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. അംഗനവാടി അധ്യാപിക ഇന്ദിര എം , ഹെൽപ്പർ സതി കെ സി,  വൽസമ്മ വളോപ്പള്ളി, ചാക്കോ തെന്നിപ്ലാക്കൽ എന്നിവർ സംസാരിച്ചു.

No comments