Breaking News

ഗവൺമെന്റിന്റെ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന് ഇ.ചന്ദ്രശേഖരൻ എംഎൽഎ


രാവണീശ്വരം : ഗവർമെൻ്റ് പ്രഥമ പരിഗണ നൽകുന്നത് വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണെന്ന് ഇ ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. രാവണീശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച ക്ലാസ്സ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ വർഷങ്ങളിൽ ഗവൺമെൻറ് വിദ്യാഭ്യാസ മേഖലയിൽ കാര്യമായി ഇടപെടുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപിക സി കെ സുനിതാദേവി നന്ദി രേഖപ്പെടുത്തി .അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി പുഷ്പ , അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മിനി പി ,കാസർഗോഡ് നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി രാജ്മോഹൻ , എ കൃഷ്ണൻ , കെ രാജേന്ദ്രൻ ,കെ വി കൃഷ്ണൻ ,എ തമ്പാൻ , പി കൃഷ്ണൻ ,കെ ബാലകൃഷ്ണൻ ,എ പവിത്രൻ , എം സുനിത, പി രാധാകൃഷ്ണൻ ,ധന്യ അരവിന്ദ് ,പി വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കാസർഗോഡ് വികസന പാക്കേജിൽ ഉൾപെടുത്തി 1.49 കോടി രൂപക്ക് നിർമ്മിക്കുന്ന ഒമ്പത് ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങാണ് എംഎൽഎ നിർവഹിച്ചത്.

No comments