Breaking News

പരിമിതികൾക്കിടയിലും മൂന്ന് കുട്ടികളെയും സർക്കാർ ഉദ്യോഗസ്ഥരാക്കി മാറ്റിയ രക്ഷിതാക്കളെ കോൺഗ്രസ്‌ വാർഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു


കൊന്നക്കാട് : ബളാൽ ഗ്രാമ പഞ്ചായത്ത്‌ മൈക്കയം വാർഡിൽ (8)കമ്മാടി പട്ടിക വർഗ കോളനി യിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികളും സർക്കാർ ജോലിയിൽ പ്രവേശനം നേടാൻ കഷ്ടപ്പെട്ട കമ്മാടി പട്ടിക വർഗ കോളനിയിലെ രക്ഷിതാക്കളെ ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.18 കിലോമീറ്റർ ദൂരം നടന്ന് സ്കൂൾ പോയാണ് മൂന്ന് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കിയത്. കൂലിപ്പണി എടുത്ത് കഷ്ടപ്പാടുകൾക്ക്‌ ഇടയിലും മൂന്ന് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പ് നൽകിയ രക്ഷിതാക്കൾ മാതൃകയാണ്.  രക്ഷിതാക്കളായ മാധവൻ പേരെടുത്ത്, സതി മാധവൻ പേരെടുത്ത് എന്നിവരെ ബളാൽ ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ പി സി രഘുനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊന്നാട അണിയിച്ചു.യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബളാൽ മണ്ഡലം 124  നമ്പർ ബൂത്ത്‌ പ്രസിഡന്റ് സ്കറിയ കാഞ്ഞമല, ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല, മുൻ ബൂത്ത്‌ പ്രസിഡന്റും മിൽമ ഡയറക്ടരുമായ ജോസ് ചെറുകുന്നേൽ, തോമസ് കൊച്ചുവെമ്പിള്ളി എന്നിവർ ആശംസകൾ നേർന്നു.മാധവൻ പേരെടുത്ത്, സതി മാധവൻ എന്നിവർ സംസാരിച്ചു.കമ്മാടി കോളനിയിലെ കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.സർക്കാർ ഉദ്യോഗസ്ഥയായി നിയമനം ലഭിച്ച  ദിവ്യ മാധവൻ നന്ദി പ്രകാശിപ്പിച്ചു.


No comments