Breaking News

പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു


പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതായി സിഐയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെയും ബഹളം ഉണ്ടാക്കിയതായി എഫ്ഐആറിൽ പറയുന്നു. രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

No comments