Breaking News

വിവരാവകാശ അപേക്ഷയിൽ വിവരം നൽകുന്നതിനെ തടസ്സപ്പെടുത്തിയ ഡിവൈഎസ്പിക്ക് 2000 രൂപ പിഴ ഇരിയ മുട്ടിച്ചരലിലെ മദനന്റെ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി


കാഞ്ഞങ്ങാട് : വിവരാവകാശ അപേക്ഷയിൽ വിവരം നൽകുന്നതിനെ തടസ്സപ്പെടുത്തിയ കാസർഗോഡ് ബേക്കൽ മുൻ സി.ഐയും മുൻ വിജിലൻസ് ഡിവൈഎസ്പി യും നിലവിലെ വയനാട് എൻ.സി ഡിവൈഎസ്പിയുമായ വിശ്വംഭരന് 2000 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ. അപേക്ഷകന് യഥാസമയം മറുപടി ലഭ്യമാക്കാതിരുന്നതിനും വിവരം നൽകുന്നതിനെ തടസ്സപ്പെടുത്തിയതിനും വിശ്വംഭരനെ കുറ്റക്കാരനാണെന്ന് കണ്ട് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ സേവന കാലത്തിൽ ഒരു വീഴ്ചയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാക്കി തരണമെന്നും വിശ്വംഭരൻ കമ്മീഷൻ മുമ്പാകെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം വിവരം നൽകുന്നതിന് തടസ്സപ്പെടുത്തിയതിനാൽ വിശ്വംഭരന്റെ മറുപടി തള്ളിയാണ് സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. കെ.എം ദിലീപ് വിശ്വംഭരന് 2000 രൂപ പിഴ ചുമത്തിയത്. പിഴ ഒടുക്കാത്ത പക്ഷം ശബളത്തിൽ നിന്നും റിക്കവറി നടത്താനും കമ്മീഷൻ ഉത്തരവിൽ പറയുന്നു. കാഞ്ഞങ്ങാട് മുട്ടിച്ചരൽ സ്വദേശി ടി.വി മദനന്റെ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി

No comments