Breaking News

ഇരിട്ടി മേജർ രവി അക്കാദമിയിൽ നിന്നും സൈന്യത്തിൽ നിയമനം കിട്ടിയവരെ അനുമോദിച്ചു


ഇരിട്ടി: മേജർ രവീസ് അക്കാദമി ഇരിട്ടി സെൻ്ററിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച ആവണി സി, ഇന്ത്യൻ ആർമിയിൽ ജോലി നേടിയ അനുരാഗ് , പ്രണവ്, അരവിന്ദ് രാജ് , വൈഷ്ണവ് ,  എന്നിവർക്ക്  ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ ശ്രീലത കെ.ഉൽഘാടനം ചെയ്തു. ജോലി നേടി പോകുന്ന കുട്ടികൾക്ക്  ഉപഹാരങ്ങൾ സമ്മാനിച്ചു.  കവി രാജേഷ് വാര്യർ അധ്യക്ഷം വഹിച്ചു. അജയൻ കെ.വി. ഗംഗാധരൻ സി.വി , ദർശൻ രാജ് എന്നിവർ സംസാരിച്ചു. തുടർന്ന്  പുതിയ കുട്ടികൾക്ക് പരിശീലനം നല്കാനുള്ള 

 പ്രീ റിക്രൂട്ട്മെൻ്റ് സെലക്ഷനും നടന്നു. ഈ വർഷം 

നാല്പതോളം കുട്ടികൾ മേജർ രവീസ് അക്കാദമിയുടെ വിവിധ സെൻ്റുകളിൽ നിന്ന് ആർമി. നേവി, എയർ ഫോഴ്സ് സേനകളിൽ ജോലി നേടിയിട്ടുണ്ട്. ഇരിട്ടി, കൂത്തുപറമ്പ് ,  തലശ്ശേരി  കണ്ണൂർ തളിപ്പറമ്പ്, പിലാത്തറ കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പരിശീലനം നടന്നു വരുന്നുണ്ട്. ഫോൺ 8714 333 577

No comments