Breaking News

ഇരിയ മുട്ടിച്ചരലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു പരിക്ക്

ഇരിയ : മുട്ടിച്ചരലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി ബസും കുറ്റിക്കോലിലേക്ക് പോകുകായിരുന്ന അക്ഷയ ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. സ്വകാര്യ ബസ് കെ.എസ്.ആർ.ടിസിയുടെ വശത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാറപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

No comments