Breaking News

പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനവും, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


പരപ്പ : പരപ്പ നേതാജി വായനശാലാ പ്രവർത്തന പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മെയ് 31 ലോക പുകയില വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സും, അനുമോദനവും കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ്. പി.കെ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എ.ആർ. രാജു അധ്യക്ഷനായിരുന്നു.

ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം രമണി രവി , വനിതാവേദി സെക്രട്ടറി കെ.വി.തങ്കമണി, ബാലവേദി സെക്രട്ടറി അനുലക്ഷ്മി.കെ.വി, ഡെൽന സുനിൽ,അഹമ്മദ് നബീൽ ,പി.ധനേഷ് എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി സി.രതീഷ് സ്വാഗതവും, ജോയൻ്റ് സെക്രട്ടറി അശ്വിൻരാജ്.പി നന്ദിയും പറഞ്ഞു.

No comments