Breaking News

തൃപ്പൂണിത്തുറയിൽ വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട ; പിന്തുടര്‍ന്ന് പിടികൂടിയത് അര കിലോയോളം എംഡിഎംഎ


കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട പിടികൂടി. കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. ഏറ്റുമാനൂ‍ർ സ്വദേശി അമീർ മജീദ്(33),ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ (22) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.

No comments