Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ വായനശാലകൾ ഡിജിറ്റലൈസ് ചെയ്യുന്നു ലൈബ്രേറിയൻമാർക്കും സെക്രട്ടറിമാർക്കും പരിശീലനമാരംഭിച്ചു


വെള്ളരിക്കുണ്ട് : മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ വായനശാലകളെയും നവീകരിക്കുന്നതിനുള്ള ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി മുഴുവൻ ലൈബ്രേറിയൻ മാർക്കും സെക്ക്രട്ടറിമാർക്കും പരിശീലനമാരംഭിച്ചു താലൂക്കിലെ മൂന്നു കേന്ദ്രങ്ങളിലായി ആറു ബാച്ചുകളിലായിട്ടാണ് പരിശീലനം നൽകുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഈ പദധതി 1-6 -24 നു അട്ടേങ്ങാനത്ത് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രകാരൻ ഉദ്ഘാടനം ചെയ്തു വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട്  ജോസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു   പി.ഡി വിനോദ്, കൊടക്കൽ ദാമോധരൻ എന്നിവർ ക്ലാസ്സ് നയിച്ചു. ജില്ലാ ലൈബ്രറി ഓഫീസർ പി.ബിജു താലൂക്ക് സെക്രട്ടറി സോമൻ മാഷ് എന്നിവർ സംസാരിച്ചു. ബി കെ  സുരേഷ് സ്വാഗതവും കെ സുധാകരൻ നന്ദിയും പറഞ്ഞു.

No comments