Breaking News

വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു: വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലും ജൂണ്‍ 4 രാവിലെ മുതല്‍ 5 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ


കാസർകോട് : ലോക്സഭാ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിലും കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലും ജൂൺ നാലിന് രാവിലെ നാലു മുതൽ ജൂൺ അഞ്ചിന് രാവിലെ ആറുവരെ സി ആർ പി സി 144 പ്രകാരം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാനോ ഒന്നിച്ച് നടക്കാനോ പാടില്ല. മെഡിക്കൽ എമർജൻസി, ലോ ആന്റ് എൻഫോഴ്സ്മെന്റ്, ഫയർ സർവ്വീസ്, ഗവൺമെന്റ് ഓപ്പറേഷൻസ് എന്നിവയ്ക്ക് തടസ്സമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി നിഷ്കർഷിക്കുന്ന നിയമ നടപടികൾ സ്വീകരിക്കും.

No comments