Breaking News

ജീവൻ്റെ രക്ഷകനായി കണ്ടക്ടറുടെ കരങ്ങൾ : വൈറലായ ദൃശ്യത്തെ ചിത്രത്തിലൂടെ പുനരാവിഷ്ക്കരിച്ച് ബളാലിലെ ഋതുനന്ദ


വെള്ളരിക്കുണ്ട്: ഓടുന്ന ബസിൽ നിന്നും തെറിച്ചു വീഴുന്ന യാത്രക്കാരനെ കണ്ടക്ടറുടെ കരങ്ങൾ നിമിഷ നേരം കൊണ്ട് ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. മലയാളികളുടെ മനസിൽ പതിഞ്ഞ ആ ദൃശ്യത്തെ പെൻസിൽ ഡ്രോയിംഗിലൂടെ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ബളാൽ സ്വദേശിനി ഋതുനന്ദ

ഒരു ജീവൻ രക്ഷിക്കുവാൻ സമയോചിതമായി ഇടപെട്ട ആ കണ്ടക്ടറുടെ പ്രവർത്തിക്കുള്ള സമർപ്പണമായാണ് ഋതുനന്ദ എന്ന കലാകാരി തൻ്റെ ചിത്രത്തിലൂടെ വരച്ച് കാട്ടിയത്.  

ബളാൽ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഈ കൊച്ചു മിടുക്കി ഇപ്പോൾ ഇതേ സ്ക്കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ് . പഠനത്തോടൊപ്പം ജന്മസിദ്ധമായ കലയും ചേർത്ത് കൊണ്ട് പോകാനാണ് ഋതുനന്ദയുടെ തീരുമാനം. മാതാവ് രതി മകൾക്ക് പിന്തുണയുമായുണ്ട്

- ചന്ദ്രു വെള്ളരിക്കുണ്ട് (ന്യൂസ് ഡെസ്ക്ക് മലയോരം ഫ്ലാഷ് )


No comments