Breaking News

രക്ത ദാന സേന രൂപീകരിച്ച് രാവണീശ്വരം സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്


രക്തദാനം മഹദ് ദാനം എന്ന സന്ദേശം ഉയർത്തി പിടിച്ച് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്തെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ രക്ത ദാന സേന രൂപീകരിച്ചു. രക്ത ദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. മുൻ പ്രോഗ്രാം ഓഫീസർ സി.അനീഷ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ആശാലത, പ്രോഗ്രാം ഓഫീസർ കെ. രാജി എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികൾ രക്തദാന പ്രതിജ്ഞ എടുക്കുകയും രക്ത ദാന ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു.

No comments