Breaking News

"സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ എല്ലാവരും സ്കൂളിൽ എത്തുന്നില്ല" ബോധവത്കരണവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കള്ളാർ , കുടുംബൂർ മേഖലകളിൽ സന്ദർശനം നടത്തി


വെള്ളരിക്കുണ്ട് : സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ  എല്ലാവരും സ്കൂളിൽ എത്തുന്നില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ബോധവത്കരണത്തിനും നടപടികൾക്കുമായി കാസറഗോഡ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജില്ലയിലെ ട്രൈബൽ സെറ്റില്മെന്റുകളിൽ സന്ദർശനം നടത്തി.

കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട വീട്ടിയ്കൽ,  കുടുംബൂർ എന്നീ സെറ്റില്മെന്റുകളിൽ പെട്ട മുഴുവൻ  വീടുകളിൽ ആണ് സി ഡബ്ല്യൂ സി യുടെ നേതുത്വത്തിൽ സന്ദശനം നടത്തിയത്. കൃത്യമായി വിദ്യാലയങ്ങളിൽ പങ്കെടുക്കാത്ത കുട്ടികളുമായും അവരുടെ രക്ഷതാക്കളുമായും സംവേദനം നടത്തുകയും ആവശ്യമായ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു. 

കാസറഗോഡ് ജില്ലാ സി ഡബ്ല്യൂ സി അംഗങ്ങളായ അഡ്വ:രേണുക ദേവി തങ്കച്ചി, അഡ്വ:ശ്രീജിത്ത് എ , ശ്രീ അഹമ്മദ് ഷറീൻ , അഡ്വ:ടിറ്റിമോൾ കെ ജൂലീ എന്നിവർ പങ്കെടുത്തു, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്നും ജിഷ, കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം  സബിത, ട്രൈബൽ പ്രൊമോട്ടർ ദിനേശ് എന്നിവരും  പങ്കെടുത്തു.


No comments