Breaking News

യുവതിയെ ശ്മശാനത്തിലെത്തിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം


കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വർഷത്തെ സാമ്ബാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാൻ അർഹയല്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൊഹല്ല ഖിർഖാനിയിലെ ശ്മശാനത്തിലാണ് സംഭവം.ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്.

പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. വഞ്ചനയ്‌ക്കുള്ള അർഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്.

സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും ഖല്‍നായക് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ബല്ലു എന്നാണ് തന്നെ വിളിക്കുന്നതെന്നും ഇയാള്‍ പറയുന്നു.അദ്നാൻ എന്നാണ് പ്രതിയുടെ യഥാർത്ഥ പേരെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു.

No comments