Breaking News

വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ 1983 SSLC ബാച്ച്- ( ഓർമ്മക്കൂട്) നൽകുന്ന കുടിവെള്ള പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു

നർക്കിലക്കാട്  : വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ  1983 SSLC ബാച്ച്- ( ഓർമ്മക്കൂട്) നൽകുന്ന കുടിവെള്ള പ്ലാൻ്റിൻ്റ് സ്കൂളിന് സമർപ്പിച്ചു. ഓർമ്മക്കൂട് കമ്മിറ്റി ചെയർമാൻ കെ.പി. സഹദേവൻ  അധ്യക്ഷനായ ചടങ്ങിൽ കമ്മിറ്റി ജനറൽ കൺവീനർ ജിനചന്ദ്രൻ എ കെ യും പ്രോഗ്രാം കൺവീനർ കുര്യൻ വിഎസ് മറ്റ് സഹപാഠികളും ചേർന്ന് ശുദ്ധജല പ്ലാന്റിന്റെ താക്കോൽ സ്കൂൾ എച്ച് എം നിഷയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ റിമി മോൾ ,സ്റ്റാഫ് സെക്രട്ടറി സിമി പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥികളായ റ്റോമി ആൻ്റണി ,ജോൺസൺ തോമസ്, ബീന കെ ജോർജ്ജ് ,ജെസ്സി മാത്യു, അബ്രാഹം പി വർഗ്ഗീസ്, സുസൻ  എന്നിവർ പങ്കെടുത്തു.

സ്കൂളിലെ സീനിയർ സെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഒരുപോലെ ഉപയോഗപ്പെടും വിധമാണ് ശുദ്ധജല വിതരണ പ്ലാന്റിന്റെ നിർമ്മാണം.

No comments