Breaking News

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന ശില്‍പശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്യുന്നു


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ടുവേര്‍ഡ്‌സ് സൊസൈറ്റല്‍ ഇംപാക്ട്: ഹാര്‍നസ്സിംഗ് ദ പവര്‍ ഓഫ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംസ്, റിസര്‍ച്ച് ഐഡന്റിഫയേഴ്‌സ് ആന്റ് പ്രൊഫൈല്‍സ് എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗിരീഷ് കുമാര്‍ ടി.കെ. ക്ലാസ് നയിച്ചു. ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. പി. സെന്തില്‍ കുമാരന്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍ അമ്മാജി രജിത തുടങ്ങിയവര്‍ സംസാരിച്ചു.


No comments