Breaking News

നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ കവർച്ച


നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ കവർച്ച നടന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള ള്ള നിരീക്ഷണ ക്യാമറകൾ തിരിച്ചുവച്ച നിലയിലാണ്. ഇവയുടെ നിരീക്ഷണ യൂണിറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇളക്കിയെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ഇതേ മുറിയിൽ കമ്പ്യൂട്ടർ ലാബിലെ മുപ്പത്തിയഞ്ചോളം ലാപ്ടോപ്പുകളും സൂക്ഷിച്ചിരുന്നു. വിരലടയാളങ്ങൾ ശേഖരിക്കാനായി മുറി സീൽ ചെയ്തതിനാൽ ഇതിൽ നിന്ന് ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സാധിച്ചിട്ടില്ല. തൊട്ടടുത്ത മുറിയിൽ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു. ഇദ്ദേഹം പുലർച്ചെ ഒരു മണിയോടെ വിശ്രമിക്കാൻ പോയ നേരത്താണ് കവർച്ച നടന്നതെന്നാണ് സൂചന. തത്സമയം കനത്ത മഴയുണ്ടായിരുന്നതിനാൽ ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്ന് കരുതുന്നു. പുലർച്ചെ സംഭവം ശ്രദ്ധയിൽപെട്ട ഉടൻ ഇദ്ദേഹം സ്കൂൾ അധികൃതരെ വിവരമറിയിച്ചു. പിടിഎ പ്രസിഡന്റ് വിനോദ് അരമന, വൈസ് പ്രസിഡന്റ് കെ.രഘു, സ്കൂൾ ഹെഡ്മിസ്ട്രസ് കല ശ്രീധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നീലേശ്വരം പോലീസും സ്കൂളിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. 


No comments