Breaking News

കേരള കേന്ദ്ര സർവകലാശാല അധ്യാപകന് ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്


കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലാ ആധ്യാപകന് 2024-2025ലെ ഫുള്‍ബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രകാശ് ബാബു കോഡാലിക്കാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് - ഇന്ത്യ എജ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ (യുഎസ്ഐഇഎഫ്) നടത്തിവരുന്ന പ്രശസ്തമായ ഫെലോഷിപ്പ് ലഭിച്ചത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റി ഓഫ് കാര്‍ലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ ടുബാക്കോ കണ്‍ട്രോള്‍ റിസര്‍ച്ച് ആന്റ് എജ്യൂക്കേഷനില്‍ ഒരു വര്‍ഷത്തെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. പുകയില ഉപയോഗം നിര്‍ത്തുമ്പോഴുണ്ടാകുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ഇന്ത്യയിലെയും അമേരിക്കന്‍ ഐക്യനാടുകളിലേയും ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ലഹരി വിമുക്ത സേവനങ്ങളുടെ ലഭ്യതയും എന്ന വിഷയത്തിലുള്ള ഗവേഷണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റും ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ധനസഹായം നല്‍കുന്നത്. 2016 മുതല്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ അധ്യാപകനാണ് ഡോ. പ്രകാശ് ബാബു.

No comments