Breaking News

മാലോത്ത് കസബ സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു


മാലോം: ജി.എച്ച് എസ് എസ് മാലോത്ത് കസബയിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ ഏ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എൻ എം എം എസ്, എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്കൂളിൽ നടന്ന അനുമോദന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് സനോജ് മാത്യു അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ശ്രീ കുര്യൻ മാസ്റ്റർ തലാപ്പള്ളിൽ എൻഡോവ്മെൻ്റും യഥാക്രമം ഷോബി ജോസഫ്, അലക്സ് നെടിയകാല , ജെസി ടോമി എന്നിവർ  വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ സ്വാഗതവും ഹെഡ്മാസ്റ്റർ ശങ്കരൻ കെ നന്ദിയും പറഞ്ഞു. പരിപാടിയിൽ കെ.ഡി. മോഹനൻ, സാജൻ പുഞ്ച, കെ.വി കൃഷ്ണൻ , ദിനേശൻ കെ, ആശ മോഹൻ, പയസ് കുര്യൻ, മാർട്ടിൻ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

No comments