Breaking News

ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി




മംഗളൂരുവിലെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായതായി പരാതി. മയിലാട്ടിയിലെ പെട്രോൾ പമ്പിലെ മാനേജർ പൊയിനാച്ചിയിലെ നാരായണനെ (64)യാണ് കാണാതായത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് നാരായണൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയത് പിന്നീട് തിരിച്ചു വന്നില്ലെന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments