Breaking News

"ആഗ്രഹങ്ങൾ അടുക്കളയിലൊതുക്കില്ല" വിയർപ്പൊഴുക്കിയ സമ്പാദ്യവുമായി വിമാന യാത്രക്കൊരുങ്ങി നീലേശ്വരത്തെ ഈ തൊഴിലുറപ്പ് അമ്മമാർ

                                         

നീലേശ്വരം : ആഗ്രഹങ്ങൾ അടുക്കളയിലെ നാല് ചുവരുകളിൽ തളച്ചിടാനുള്ളതല്ലെന്നും അത് തങ്ങളാൽ കഴിയുന്ന വിധം ആസ്വദിക്കാനുള്ളതാണെന്നും നീലേശ്വരം പാലക്കാട്ടെ തൊഴിലുറപ്പ് തൊഴിലാളികളായ ഈ അമ്മമാരുടെ നിശ്ചയദാർഡ്യം തെളിയിക്കും.  വർണ്ണപ്പട്ടങ്ങൾ നീലാകാശത്ത് പാറി പറപ്പിച്ച ബാല്യകാല സ്മരണകളല്ല പൊള്ളുന്ന യാഥർത്ഥ്യങ്ങളെ നേരിട്ട ഒരു കൂട്ടം അമ്മമാർ സ്വന്തം അദ്ധ്വാനത്തിൽ നിന്നും നുള്ളി ചേർത്തു വെച്ച കൊച്ചു സമ്പാദ്യത്തിൽ നിന്നും വിമാന യാത്രയെന്ന അവരുടെ ആഗ്രഹപൂർത്തീകരണത്തിലേക്ക് നടന്നടുക്കുകയാണ്.

നാരായണി പി (70), ജാനകി സി (68), ലത പി.വി (52) , പാറു കെ (65), കാർത്യായനി കെ (65), ജാനകി കെ (62) , ലക്ഷ്മി (80), സത്യഭാമ (55), ശാന്ത കെ വി (65) , സാവിത്രി കെ (65) എന്നിവർ അടങ്ങിയ സംഘം ഇന്നലെ (ജൂൺ 25 )  നീലേശ്വരത്തു നിന്നും മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇവർ തിരുവനന്തപുരത്തും തുടർന്ന് കന്യാകുമാരിയിലും പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷംഅനന്തപുരിയിൽ നിന്നും തങ്ങളുടെ സ്വപ്ന യാത്ര എയർ ഇന്ത്യാ വിമാനത്തിൽ കയറി കണ്ണൂരിൻ്റെ മണ്ണിലേക്ക് ജൂൺ 29 ന് പറന്നിറങ്ങും. ഇവരുടെ ഈ ആകാശ യാത്ര സ്വപ്നങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന മറ്റുള്ളവർക്കും പ്രചോദനമാണ്

News Desk Malayoram Flash

No comments